Banner Ads

ജാഗ്രത! കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ജൂലൈ 24-ലെ ന്യൂനമർദ്ദം നിർണായകം; ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്!

തിരുവനന്തപുരം:കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.

ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ 25 -ാം തിയതി മുതൽ കേരളത്തിൽ അതിശക്ത മഴ തിരിച്ചെത്താനാണ് സാധ്യത. 25, 26 തിയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് നൽകി.

25 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും 26 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.