Banner Ads

വൈക്കത്ത് വാഹനാപകടം; കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പൂത്തോട്ടയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് ഇർഫാൻ. കോളേജിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇർഫാൻ ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുഹമ്മദ് ഇർഫാൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.