
പാലക്കാട്: ഗോളടിച്ചാൽ രക്ഷിതാക്കളുടെ വോട്ട് വാങ്ങി തരണമെന്ന് കുട്ടികളോട് പന്തയംവെച്ച് സ്ഥാനാർഥി. ഒടുവിൽ ഒരു കിടിലൻ കിക്കും. പാലക്കാട് കപ്പൂർ പഞ്ചായയ്ത്തിലാണ് വ്യത്യസ്തമായ വോട്ടഭ്യര്ഥന നടന്നത്.പന്ത് ഗോൾപോസ്റ്റിൽ എത്തിച്ചാൽ രക്ഷിതാക്കളുടെ വോട്ട്തനിക്ക് വേടിച്ചു തരണമെന്ന് കുട്ടികളോട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥി ശിവൻ പട്ടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത് ,ഒടുവിൽ പന്ത് വലയ്ക്കുള്ളിൽ.പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ് പി ശിവൻ.