
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടു ദിവസത്തെ വർധനവിന് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവന് 200 രൂപ കുറഞ്ഞ് വിപണി വില 90,200 രൂപയായി. ഇന്നലെ (ഒക്ടോബർ 31) രണ്ട് തവണയായി 1,320 രൂപ വർധിച്ച് സ്വർണവില 90,400 രൂപയിൽ എത്തിയിരുന്നു. വില കുറഞ്ഞെങ്കിലും 90,000 രൂപയ്ക്ക് മുകളിൽ തുടരുന്നത് ഉപഭോക്താക്കളിൽ ആശങ്ക നിലനിർത്തുന്നു.
ഏറ്റവും കുറഞ്ഞ 5% പണിക്കൂലിയും 3% ജി.എസ്.ടി.യും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ കണക്കാക്കുമ്പോൾ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് വരും. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടത്തിന് കാരണം പ്രധാനമായും ആഗോള തലത്തിലെ മാറ്റങ്ങളാണ്. അന്താരാഷ്ട്ര സ്വർണ വിലയിൽ ഇന്ന് കാര്യമായ കുതിപ്പില്ല. ഇന്ന് രാജ്യാന്തര സ്വർണവില 4,002.93 ഡോളറിലാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ നേരിയ ഇടിവാണ് ആഭ്യന്തര വിപണിയിൽ വില കുറയാൻ കാരണമായത്.