Banner Ads

കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം; പ്രതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വടക്കുവശത്തെ ശ്രീദേവി ക്ഷേത്രത്തിൻ്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് പ്രതി കുത്തി തുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് മോഷണം.അപരിചിതനായ ഒരാള്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പതുങ്ങി നില്‍ക്കുന്നതു കണ്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.

എറണാകുളം കോലഞ്ചേരി ഐക്കരനാട് പഞ്ചായത്ത് ചക്കുമംഗലം വീട്ടില്‍ അജയകുമാറാണ് (47) സൗത്ത് പൊലീസിൻ്റെ പിടിയിലായത്. ചോദ്യം ചെയ്യലിലാണ് കാണിക്കവഞ്ചി മോഷ്ഠിച്ച വിവരം അറിഞ്ഞത്. കാണിക്കവഞ്ചി പിന്നീട് കാണിച്ചുകൊടുത്തു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ ബി.ആർ ബിജു, മോഹൻകുമാർ, വിജയപ്പൻ, സി.പി.ഒമാരായ രഞ്ജിത്, ജോ ജി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.സൗത്ത് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിൻ്റെ നിർദേശാനുസരണം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുക യായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *