Banner Ads

പാലക്കാട്ട് നഗരത്തിൽ പരിഭ്രാന്തി പരത്തി എരുമ ; വിരണ്ടോടിയത് 10 കിലോമീറ്ററോളം ഒടുവിൽ പിടികൂടി

പാലക്കാട്: വാണിയംകുളത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എരുമ വിരണ്ടോടി. 10 കിലോമീറ്ററോളം ദൂരം ഓടിയതിന് ശേഷമാണ് എരുമയെ പിടിച്ചുകെട്ടിയത്. ഇന്നലെ വാണിയംകുളം ചന്തയിൽ നിന്നും ഓടിയ എരുമയെ ഷൊർണൂർ ചെറുതുരുത്തി പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്.

വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി പിന്നിട്ട് എരുമ എത്തിപ്പെട്ടത് ചെറുതുരുത്തിയിലാണ്. രാവിലെ 10 മണിയോടെ വിരണ്ടോടിയ എരുമ നാട്ടുകാരെ ആകെ പരിഭ്രാന്തിയിലാക്കിയത് . ഇതിനെ പിടികൂടാൻ നാട്ടുകാർ ഇരുചക്ര വാഹനത്തിൽ പിറകെ സഞ്ചരിച്ചത് കിലോമീറ്റ‍റോളം ദൂരമാണ്.