
ന്യൂഡൽഹി:കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6E 2706, ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെ 9:20-നാണ് വിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നത്.പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.
യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിച്ചെന്നും അന്വേഷണം നടക്കുന്നുവെന്നും നാഥർ ഡിസിപി ലോഹിത് മാദാനി പറഞ്ഞു. ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിക്ക് പോകുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.