
ഹൈദരാബാദ്: ഹൈദരാബാദ് ബേഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് അധികൃതർക്ക് ഇ-മെയിൽ വഴി വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത് വിവരം ലഭിച്ചയുടൻ ബോംബ് നിർവീര്യ സ്ക്വാഡ് സ്ഥലത്തെത്തി. വിമാനത്താവളത്തിലും പരിസരത്തും വ്യാപക പരിശോധന നടത്തി. “ഇന്ന് രാവിലെയാണ് ബേഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനത്താവളത്തിലും സമീപ പരിസരത്തും പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ കുറച്ചു കഴിഞ്ഞു പുറത്തുവരാം.” ബെഗുംപത് എ.സി.പി വാർത്താ ഏജൻസികളോട് പറഞ്ഞു