Banner Ads

വള്ളംകളി ആവേശമുയർത്തി പിറവം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരം ഒക്ടോബർ നാലിന്.

എറണാകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മൂവാറ്റുപുഴ ആറിൽ സംഘടിപ്പിക്കുന്ന പിറവം വള്ളംകളി മത്സരം ഒക്ടോബർ 4-ന് നടക്കും. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്ത സംഘാടകസമിതി രൂപീകരണ യോഗത്തിൽ 11 കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. നെഹ്റു ട്രോഫി ജേതാക്കളടക്കം ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്നത്.

യോഗത്തിൽ 11 കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു (ഫിനാൻസ് കമ്മിറ്റി), നഗരസഭ വൈസ് ചെയർമാൻ കെ പി സലിം (റേസ് കമ്മിറ്റി) ഡോ.അജേഷ് മനോഹർ റിസപ്ഷൻ കമ്മിറ്റി), ജിൽസ് പെരിയപ്പുറം (രജിസ്ട്രേഷൻ കമ്മിറ്റി), പി.ഗിരീഷ് കുമാർ (ലോ ആൻഡ് ഓർഡർ), രാജു പാണാലിക്കൽ (മീഡിയ ആൻഡ് പബ്ലിസിറ്റി), ജില്ലാ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി അഡ്വ ബിമൽ ചന്ദ്രൻ (കൾച്ചറൽ),

പ്രശാന്ത് മമ്ബുറത്ത് (ട്രാൻസ്പോർട്ട് കമ്മിറ്റി), തോമസ് മല്ലിപ്പുറം (‌സ്പോർട്ട് കമ്മിറ്റി), അന്നമ്മ ഡോമി(ഫുഡ് കമ്മിറ്റി,വത്സല വർഗീസ് (പ്രാദേശിക വള്ളംകളി എന്നിവരെയാണ് തിരഞ്ഞെടുത്തത്.സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സബ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുമായി സെപ്റ്റംബർ 22ന് പിറവം നഗരസഭ ഹാളിൽ യോഗം ചേരുന്നതിനും തീരുമാനമായി.