ന്യൂഡല്‍ഹി: ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്കൂളിന് സമീപം സ്ഫോടനം.സംഭവത്തിൽ സ്കൂളിന്റെ മതിലും സമീപത്തുള്ള കടകളും ഒരു കാറും തകര്‍ന്നു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍, ക്രെംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ഏഴരക്കാണ് സംഭവമെന്ന് പോലിസ് അറിയിച്ചു.അഗ്നിശമന സേനാ വിഭാഗവും ബോംബ് സ്ക്വോഡും പോലിസിന്റെ ഫോറന്‍സിക് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.