Banner Ads

കേരള തീരത്ത് ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യത; ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ്

തിരുവനന്തപുരം:കേരള തീരത്ത് ഇന്ന് ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇൻകോയിസ് അറിയിച്ചു.കേരളത്തിൽ ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത മുന്നറിയിപ്പ് നൽകി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 2.0 മുതൽ 2.1. മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മുതൽ ഇന്ന് (28/08/2025) ഉച്ചയ്ക്ക് 02.30 വരെ 29 മുതൽ 3.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പുണ്ട്.