ജമ്മു കാശ്മീർ : ജമ്മുകാശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് തേജസ്വി സൂര്യ എംപി. തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് ശേഷം ജമ്മു കാശ്മീരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷമാണ് ജമ്മുകാശ്മീരിലെ ഭീകരവാദം അവസാനിച്ചതെന്നും തേജസ്വി പറഞ്ഞു. വികസനത്തിന്റെ പാതയിലാണ് ഇപ്പോൾ ജമ്മുകാശ്മീര്‍ നിലവിലുള്ളതെന്നും ബിജെപി നേതാവ് പറയുന്നു. ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടങ്ങളിലായാണ്.