Banner Ads

കാർ യാത്രക്കാരനെ പഠിപ്പിച്ച് ബൈക്ക് യാത്രികൻ; ചെളി വെള്ളം തെറിപ്പിച്ചതിന് അതേ നാണയത്തിൽ മറുപടി.

ചന്തിരൂർ:അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാർ യാത്രികന്റെ ദേഹത്തേക്ക് ചെളി തെറിപ്പിച്ച് മുന്നോട്ടുപോയ കാറിന് അതേ നാണയത്തിൽ മറുപടി നൽകി ബൈക്ക് യാത്രികൻ.ചെളി നിറഞ്ഞ റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞുപോയ കാർ ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചു.

ഇതിൽ രോഷാകുലനായ ബൈക്ക് യാത്രികൻ കാറിനെ പിന്തുടർന്ന് ആലപ്പുഴ, ചന്തിരൂർ സ്കൂളിന് സമീപം വെച്ച് തടഞ്ഞുനിർത്തി. തുടർന്ന് റോഡിൽ നിന്ന് ചെളി വാരിയെടുത്ത് കാറിനകത്തേക്ക് വിതറി പ്രതിഷേധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.