Banner Ads

ബിഹാർ; നിതീഷ് മുഖ്യമന്ത്രിയാകുമോ? എൻഡിഎ കേവല ഭൂരിപക്ഷത്തിൽ, ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

ബിഹാര്‍ : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ എൻഡിഎ കേവല ഭൂരിപക്ഷം കടന്ന് വിജയത്തിലേക്ക് കുതിക്കുന്നു. ബിജെപി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോൾ മഹാസഖ്യത്തിൽ കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. മഹാസഖ്യത്തിൽ കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

തേജസ്വി യാദവിന്റെ ആർജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചുനിൽക്കുന്നത്. ഇടതുപാർട്ടികൾ 10 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.ജെസ് പിക്ക് ഒരിടത്തും ലീഡ് നേടാൻ സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ചതോടെ ബിജെപി ക്യാമ്പുകൾ ആഘോഷത്തിലേക്ക് കടന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവ് പോലെ കൗണ്ടിംഗ് ഡേ സ്പെഷ്യൽ വിഭവങ്ങളായ പൂരിയും ജിലേബിയും തയ്യാറാക്കി.

വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.വിജയത്തിന് പിന്നാലെ നിതീഷ് കുമാർ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു. നിതീഷ് കുമാറിനെ മാറ്റിനിർത്താൻ ശ്രമിച്ചവർക്ക് അദ്ദേഹത്തിന്റെ പ്രാധാന്യം ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തു.