Banner Ads

ബീമാപ്പള്ളി ഉറൂസ് മഹോത്സവം; നവംബർ 22ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളി ദർഗാ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ഉറൂസ് മഹോത്സവം. മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബർ 22നാണ് (ശനിയാഴ്ച) കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് കളക്ടർ മുൻകൂർ അനുമതി നേടിയിരുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.