Banner Ads

ബംഗാൾ ഉൾക്കടലിൽ നാളെയോടെ വീണ്ടും ; ന്യൂനമർദം രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ നാളെയോടെ വീണ്ടും ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസവും നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കും. കൂടാതെ, ഓഗസ്റ്റ് 12, 13, 17, 18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദമായി മാറാൻ സാധ്യതയുള്ളത്. ഇത് നാളെയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കാം. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ കാലവർഷം സജീവമാകും.