Banner Ads

സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച ; ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ. നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു.മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്.

മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ബക്രീദ് എന്ന് വിവിധ മതസംഘടനകൾ അറിയിച്ചത് .അറഫ നോമ്പ് ജൂൺ ആറിനായിരിക്കുമെന്നും ബലി പെരുന്നാൾ ജൂൺ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാറും ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. നേരത്തെ ജൂൺ ആറിന് ( വെള്ളിയാഴ്ച ) ആയിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.