പാലക്കാട് : ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോൾ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണന് (32) ആണ് അപകടത്തിൽ മരണപ്പെട്ടത്. ചെന്നൈക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അപകടം നടക്കുന്നത്. ചായവാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതാണ് സന്ദീപ്.
തിരിച്ച് ട്രെയിനിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ചായയും കൊണ്ട് ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുമ്പോൾ തെന്നി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഭൂവനേശ്വറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് സന്ദീപ്. ഒറ്റപ്പാലത്ത് നിന്നും ജോലി സ്ഥലത്തേക്ക് തിരിച്ച് ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണന് നായർ സതീദേവി ദമ്പതികളുടെ മകനാണ് സന്ദീപ്.