Banner Ads

അത്‌ലറ്റിക്സ് കിരീടം മലപ്പുറത്തിന്; വീറുറ്റ പോരാട്ടത്തിൽ പാലക്കാടിനെ മറികടന്ന് തുടർച്ചയായ രണ്ടാം തവണയും വിജയം

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറം അത്‌ലറ്റിക്സ് കിരീടം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. 236 പോയിന്റാണ് മലപ്പുറം നേടിയത്. ഇരുപത് പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസത്തെ മത്സരങ്ങൾക്ക് ഇറങ്ങിയതെങ്കിലും 400 മീറ്റർ ഇനങ്ങളിലെ പാലക്കാടിന്റെ (വടവന്നൂർ സ്കൂളിലെ താരങ്ങൾ) മികച്ച പ്രകടനത്തിലൂടെ പാലക്കാട് മൂന്ന് പോയിന്റിന്റെ നേരിയ ലീഡ് സ്വന്തമാക്കി.

എന്നാൽ റിലേ മത്സരങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. ഈ പ്രകടനത്തിലൂടെ പാലക്കാടിനെ മറികടന്ന് കിരീടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. പാലക്കാടിന് 205 പോയിന്‍റ് മാത്രമാണുള്ളത്. മീറ്റിൽ ഒരു മത്സരം കൂടി പൂർത്തിയാകാനുണ്ടെങ്കിലും ആ മത്സരഫലം മലപ്പുറത്തിന്റെ കിരീടനേട്ടത്തെ ബാധിക്കില്ല. 2024-ൽ കൊച്ചിയിൽ നടന്ന മീറ്റിൽ 247 പോയിന്റുമായി മലപ്പുറമായിരുന്നു ജേതാക്കൾ.