Banner Ads

നിയമസഭാ മാർച്ച് സംഘർഷത്തിൽ; കെ.എസ്.യു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി

തിരുവനന്തപുരം : കെ.എസ്.യു. പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസിന് നേരെ കല്ലും കമ്പുകളും എറിഞ്ഞു. ഇതേ തുടർന്ന് പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു. മാർച്ച്.

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വലിയ പ്രതിഷേധം മുന്നിൽക്കണ്ട് രണ്ട് വാഹനങ്ങളിൽ നിന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ 17-ലധികം തവണ ജലപീരങ്കി പ്രയോഗിച്ചതായി പോലീസ് വ്യക്തമാക്കി.

വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധത്തിന് മുൻനിരയിലുണ്ടായിരുന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു.