Banner Ads

വയോധികയെ ആക്രമിച്ച്; മോഷ്ട്ടാവ് സ്വർണവും മൊബൈൽ ഫോണും കവർന്നു

കൊല്ലം: കുന്നിക്കോട് പച്ചില വളവ് സ്വദേശിയായ വയസുള്ള ഹൈമവതിയമ്മ (85) കവർച്ചയ്ക്ക് ഇരയായത്. ഉറങ്ങി കിടക്കുകയായിരുന്ന വയോധിക ശബ്ദം കേട്ട് എണീറ്റു. മുറിയുടെ വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. മാലയ്ക്കും കമ്മലിനും ഒപ്പം മൊബൈൽ ഫോണും മോഷ്ട്ടാവ് കൈക്കലാക്കി. അടുക്കളയുടെ ആസ്ബറ്റോസ് മേൽക്കൂര ഇളക്കി മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത് ശേഷമാണ് കവർച്ച നടത്തിയത്.കമ്മൽ ഊരിയെടുക്കാൻ ശ്രമിക്കുന്നതിടെ ഹൈമവതിയമ്മയുടെ കാതിന് പരിക്കേറ്റിട്ടുണ്ട് . തുടർന്ന് വേഗത്തിൽ കവർച്ച നടത്തിയ ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാരും ബന്ധുക്കളും ചേർന്നാണ് ഹൈമവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കാതിന് തുന്നലുണ്ട്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നിക്കുമെന്ന് ഹൈമവതി പറയുന്നു. മോഷ്ടാവിനെ കണ്ടെത്താൻ കുന്നിക്കോട് പൊലീസ് അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *