Banner Ads

കോട്ടയത്ത് വ്യവസായിയുടെയും ഭാര്യയുടെയും മരണത്തില്‍ ; അസം സ്വദേശി കസ്റ്റഡിയിൽ

കോട്ടയം: വ്യവസായിയുടെയും ഭാര്യയുടെയും മരണo, സംഭവത്തിൽ വീട്ടുജോലിക്കാരനായിരുന്ന അസം സ്വദേശി പിടിയിൽ .നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു.

ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ നിഗമനം. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരു മുറികളിലായി കണ്ടെത്തിയത്. പോലീസ് ജോലിക്കാരിയുടെ മൊഴിയെടുക്കുകയാണ്.

വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും കൂടാതെ വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഉപയോഗിച്ചാണോ പ്രതി കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *