Banner Ads

ആശ സമരം നൂറാം ദിവസത്തിലേക്ക് ; ഇന്ന് വൈകീട്ട് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധം

തിരുവനന്തപുരം:ആശ സമരം നൂറാം ദിവസത്തിലേക്ക് ഇന്ന് വൈകീട്ട് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധം.സമരത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി സംസ്ഥാനതല രാപ്പകൽ സമരയാത്ര നടന്നു വരികയാണ്. സമര യാത്രയുടെ 18-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൽ യാത്ര പൂർത്തിയായി. ജൂൺ 17ന തിരുവനന്തപുരത്ത് വച്ചാണ് സമര യാത്രയുടെ സമാപനം.