
തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത.നാളെ രാത്രി 08.30 വരെ ആലപ്പുഴ ജില്ലയിൽ 0.6 മുതൽ 0.7 മീറ്റർവരെയും രാത്രി 11.30 വരെ തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ (ചെല്ലാനം മുതൽ അഴിക്കൽ ജെട്ടി വരെ), എറണാകുളം തൃശൂർ മലപ്പുറം , കോഴിക്കോട് കണ്ണൂർ, കണ്ണൂർ-കാസറഗോഡ്തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.നാളെ രാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതൽ 1.1മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.