Banner Ads

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ; ഇടുക്കിയിലും കാസർകോടുo ടൂറിസത്തിന് നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇടുക്കിയിലും കാസർകോടും ടൂറിസം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിതീവ്ര മഴ മുന്നറിയിപ്പും മണ്ണിടിച്ചിൽ സാധ്യതകളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടങ്ങൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ റാണിപുരം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ ജൂൺ 14,15 തീയതികളിൽ തുറന്നു പ്രവർത്തിക്കുകയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഇടുക്കി ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

കൂടാതെ, ട്രെക്കിംഗ്, മറ്റ് സാഹസിക വിനോദ സഞ്ചാര പരിപാടികൾ എന്നിവയ്ക്കും വിലക്കുണ്ട്നിലവിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിലെ ജലവിനോദങ്ങളും സാഹസിക വിനോദങ്ങളും നിരോധിച്ചതായി കളക്ടർ അറിയിച്ചു.