Banner Ads

കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; തിരുവനന്തപുരത്ത് അംഗൻവാടി അധ്യാപികയ്ക്ക് സസ്‌പെൻഷൻ.

തിരുവനന്തപുരം: അംഗൻവാടി അധ്യാപിക കുട്ടിയെ മർദിച്ചതായി പരാതി. തിരുവനന്തപുരം, മൊട്ടമൂട് പറമ്പിക്കോണം അംഗൻവാടിയിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.വൈകുന്നേരം വീട്ടിലെത്തിയ കുട്ടി തുടർച്ചയായി കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ വിവരങ്ങൾ തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ചതായി കുട്ടി പറഞ്ഞത്.

കുട്ടിയെ ഉടൻതന്നെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.അധ്യാപികയോട് വിശദീകരണം തേടിയപ്പോൾ അവർ കുട്ടിയെ മർദിച്ചില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായിട്ടാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തത്.