
കണ്ണൂർ: എട്ടു വയസുകാരിയെ അച്ഛൻ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ആവശ്യമായ ഇടപെടൽ നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആവശ്യമായ ഇടപെടൽ നടത്താൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയത്.
കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കും. കണ്ണൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടർ നടപടികൾ സ്വീകരിച്ചു. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകും. ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപ്രദപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.