Banner Ads

അമൃതവർഷം: മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനം ഇന്ന്; ലോകമെങ്ങും ആഘോഷം.

മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനം ഇന്ന് കൊല്ലം അമൃതപുരിയിൽ വിപുലമായ ആത്മീയ-ജീവിതകാരുണ്യ പരിപാടികളോടെ ആഘോഷിക്കുന്നു.കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, എൽ. മുരുകൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.അമൃതപുരിയിലെത്തുന്ന ഭക്തജനങ്ങളെ അമ്മ നേരിൽ കാണും.

പുലർച്ചെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.ഗുരുപാദപൂജയ്ക്ക് ശേഷം 9 മണിയോടെ അമ്മ ജന്മദിന സന്ദേശം നൽകും. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ സത്സംഗവും നടക്കും.വിവിധ ഭാഗങ്ങളിൽനിന്നുള്ള വനവാസി ഗോത്രാംഗങ്ങൾ നയിക്കുന്ന ലോകശാന്തി പ്രാർത്ഥനയും ഉണ്ടായിരിക്കും.രാത്രി 7 മണിക്ക് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി നയിക്കുന്ന സത്സംഗവും പ്രസാദ വിതരണവും നടക്കും.

ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.മഠത്തിന്റെ അമൃതകീർത്തി പുരസ്‌കാരം ചടങ്ങിൽ വിതരണം ചെയ്യും.അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ശ്രമദാന പദ്ധതികൾക്കുമാണ് ആശ്രമം തുടക്കമിട്ടിരിക്കുന്നത്നിർധനരായ യുവതിയുവാക്കളുടെ സമൂഹവിവാഹം.

ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം.ഫരീദാബാദിലെ അമൃത ആശുപത്രികളിൽ സൗജന്യ ശസ്ത്രക്രിയകൾ നടത്തും.കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ പാവപ്പെട്ടവർക്കായി 6,000 വീടുകൾ (ടോറ്റുകൾ) നിർമിച്ച് നൽകുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.