
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുള്ള വയോധികനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് അപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം, കാലിലെ പരിക്ക് കാരണം കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു.ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന് ഇതുവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.രോഗം പടരുന്നത് തടയുന്നതിൻ്റെ ഭാഗമായി, ആരോഗ്യ പ്രവർത്തകർ മരിച്ചയാളുടെ വീടും പരിസരവും എത്തി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.