
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 20 ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മുൻപ് കണ്ണൂരിൽ ജോലി ചെയ്തിരുന്ന ഇയാളുമായി ബന്ധപ്പെട്ട പ്രദേശത്തെ 80 വാർഡുകളിൽ ക്ലോറിനേഷൻ നടത്തി.