Banner Ads

ജൂലൈ 11-ന് അമിത് ഷാ കണ്ണൂരിൽ: വിവിധ പരിപാടികളിൽ പങ്കെടുക്കും

കണ്ണൂർ: ഈമാസം 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാകണ്ണൂരിലെത്തുന്നു.മംഗലാപുരത്ത് നിന്ന് മട്ടന്നൂരിൽ വിമാനമിറങ്ങുന്ന ആദ്യന്തരമന്ത്രി കാർ മാർഗം തളിപ്പറമ്ബ് രാജരാജശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുക.വൈകിട്ടാണ് ക്ഷേത്രദർശനത്തിന് നിശ്ചയിച്ചിരിക്കുന്നത്.

പിന്നീട് കണ്ണൂർ താളികാവിലെ ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനിൽ അമിത്ഷാ ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അദ്ദേഹം തലസ്ഥാനത്ത് നേതാക്കളുമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടക്കുന്ന അവലോകനയോഗത്തിൽ പങ്കെടുക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിലും തളിപ്പറമ്ബിലും പൊലിസ് കനത്ത സുരക്ഷയൊരുക്കും.