
ബാങ്കോക്ക്: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം AI 379 ആണ് ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ഫുക്കറ്റ് വിമാനത്താവളത്തിൽ ഇറക്കിയത് .വിമാനത്തിൽ 156 യാത്രക്കാരാണ് നിലവിലുണ്ടായത്.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്.
ഇതിന് പിന്നാലെ വിമാനത്തില്‍ ബോംബ് വെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു.ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. പിന്നാലെ പൊലീസിന്റെ നേതൃത്വത്തില്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.