
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴ തുടരുമെന്നും അടുത്ത 3 ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് കാരണം തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടുന്നതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവുമാണ്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടു.ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരുമെന്നും 3 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ശക്തമാകാനും സാധ്യതയുണ്ട്.ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിന്‍റെ ഭാഗമായുള്ള റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.