Banner Ads

നാളെ തലസ്ഥാന നഗരിക്ക് ഉച്ചയ്ക്ക് ശേഷം അവധി; ആഘോഷ തിമിർപ്പിൽ തിരുവനന്തപുരം

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് നാളെ കൊടിയിറങ്ങും. സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരപരിധിയിലുള്ള സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ചൊവ്വാഴ്ച വെള്ളയമ്ബലത്തു നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ചൊവ്വാഴ്ച വൈകീട്ട് 4ന് വെള്ളയമ്‌ബലത്തെ മാനവീയ വീഥിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാർ ശംഖനാദം മുഴക്കും.

തുടർന്ന് വാദ്യോപകരണമായ കൊമ്ബ്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും. ആയിരത്തിൽപരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങളുടെ അകമ്ബടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കും.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്‌ലോട്ടുകൾ ഘോഷയാത്രയുടെ പ്രത്യേകതയാണ്.