
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകിയോടുന്നു.ട്രാക്കുകളിൽ വെള്ളം കയറുകയും മരങ്ങൾ പൊട്ടിവീഴുകയും ചെയ്തതിനാലാണ് ട്രെയിനുകൾ വൈകുന്നത് രാവിലെ 6.25ന് പുറപ്പെടേണ്ട മംഗളൂരു തിരുവനന്തപുരം വന്ദേഭാരത് ഒന്നര മണിക്കൂർ വൈകി ഓടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്.
7.49 നാണ് മംഗളൂരുവിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്.മൈസൂർ-തിരുവനന്തപുരം എക്സ്പസ്, കചെഗുഡ മുരുഡേശ്വർ എക്സ്പസ്. ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ഗോരക്ടർ തിരുവനന്തപുരം രച്ചിസാഗർ എക്സ്‌പ്രസ്, ഏറനാട് എക്സ്പസ്, പാലരുവി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും നിലവിൽ വൈകി ഓടുകയാണ്.
മംഗലാപുരം ചെന്നൈ താംബരം എന്മർ എക്സ്പസും ഏറനാട് എക്സ്പസും വൈകിയോടുകയാണ്.മൈസൂർ-തിരുവനന്തപുരം എക്സ്പസ് 1 മണിക്കൂർ 45 മിനിറ്റ് വൈകി. കചെഗൂഡ മുരുഡേശ്വർ എക്സ്പസ് 50 മിനിറ്റ് വൈകുന്നു. ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ (06555) ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകുന്നു.
ഗോരകൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പസ് 4 മണിക്കൂർ 30 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂർ ചെന്നൈ എക്സ്പസ് ഒരു മണിക്കൂർ വൈകുന്നു. മറ്റ് എല്ലാ ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.