Banner Ads

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു.പൂജപ്പുര ജയിലിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്.അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നിലവിൽ പ്രതിയുടെ നില ഗുരുതരാവസ്ഥയിലാണ്.ഉണക്കാൻ ഇട്ടിരുന്ന മുണ്ട് എടുത്താണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ ഉടൻ മെഡി.കൊളജ് ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണവിഭാഗത്തിലാണ് ഇപ്പോൾ അഫാൻ ഉള്ളത്.