Banner Ads

എഡിജിപി എം.ആർ. അജിത് കുമാറിന്റെ ശബരിമലയിലെ; ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം:എഡിജിപി എം.ആർ. അജിത് കുമാർ ട്രാക്ടറിൽ ശബരിമലയിൽ ദൃശ്യങ്ങൾ പുറത്തുവന്നു.ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമാണ് എം.ആർ അജിത് കുമാർ ട്രാക്ടറിൽ യാത്രചെയ്തത്.വിഷയത്തിൽ അജിത് കുമാർ ഡിജിപിക്ക് വിശദീകരണം നൽകി. കാലുവേദനിച്ചിട്ടാണ് ട്രാക്ടറിൽ കയറിയതെന്നാണ് വിശദീകരണം. നേരത്തെ എം.ആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്രയിൽ ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായിരുന്നു . അലക്ഷ്യമായാണ് ട്രാക്ടർ ഓടിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു.