കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇടവേള ബാബുവിനെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ഹാജരായിരിക്കുന്നത്.
ഇടവേള ബാബുവിന് നേരത്തെ കേസില്‍ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഓഗസ്റ്റ് 28ന് എറണാകുളം ടൗണ്‍ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസ് ചാർജ് ചെയ്‌തിരുന്നത്. അമ്മയില്‍ അംഗത്വം എടുക്കാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാൻ നടിയോട് ഫ്ലാറ്റിലേക്ക് വരാനായി ആവശ്യപ്പെടുകയും പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി നൽകിയിരുന്നത്.