Banner Ads

കിളിമാനൂരില്‍ മിനിലോറിക്ക് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: എംസി റോഡില്‍ പുളിമാത്ത് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പുളിമാത്ത് സ്വദേശികൾ അനി (40) ,രഞ്ചു (36), എന്നിവരാണ് മരിച്ചത്. മിനിലോറിക്ക് പിന്നില്‍ സ്കൂട്ടർ ഇടിച്ച്‌ കയറുകയായിരുന്നു. അമിത വേഗമാണോ അപകടത്തിന് കാരണം എന്ന് സംശയിക്കുന്നു.റോഡ് സൈഡില്‍ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പുറകില്‍ കാരേറ്റ് ഭാഗത്തുനിന്നും വന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ഉടൻ തന്നെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോർച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *