Banner Ads

ഗുരുവായൂരിൽ ഏകാദശി വിളക്കാഘോഷങ്ങൾക്ക് നവംബർ ഒന്നിന് തുടക്കം

ഗുരുവായൂർ: ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കാഘോഷങ്ങൾ നവംബർ ഒന്നിന് ക്ഷേത്രത്തിൽ ആരംഭിക്കും. ഡിസംബർ ഒന്നിനാണ് ഏകാദശി.ഏകാദശിയുടെ ഭാഗമായി 30 ദിവസം തുടർച്ചയായി ചുറ്റുവിളക്കുകൾ നടക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായിട്ടായിരിക്കും ഈ ചുറ്റുവിളക്കുകൾ നടത്തുക.

ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വകയായിരിക്കും ചുറ്റുവിളക്കാഘോഷം.വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ് ഉണ്ടാകും. കൂടാതെ, രാത്രി വിശേഷാൽ ഇടക്ക വാദ്യം, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ വിളക്കെഴുന്നള്ളിപ്പും നടക്കും.മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ദിവസവും കലാപരിപാടികൾ അരങ്ങേറും.

ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം നവംബർ 16ന് തുടങ്ങും. 17ന് രാവിലെ മുതൽ സംഗീതാർച്ചനകൾ ആരംഭിക്കും. തുടക്കക്കാർ മുതൽ പ്രഗത്ഭർ വരെ ഗുരുവായൂരപ്പന് മുന്നിൽ സംഗീതാർച്ചന നടത്താൻ എത്തും. 17 മുതൽ വൈകിട്ട് ആറു മുതൽ ഒൻപത് വരെ വിശേഷാൽ കച്ചേരികളും ഉണ്ടാകും.ഡിസംബർ ഒന്നിനാണ് ഏകാദശി. ഈ ദിവസം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ ഉണ്ടാകില്ല.