
തിരുവനന്തപുരം : നാളെ (സെപ്റ്റംബർ 27) നടത്താനിരുന്ന കേരള ലോട്ടറിയുടെ തിരുവോണം ബംബറിന്റെ നറുക്കെടുപ്പ് മാറ്റി വെച്ചു. ഒക്ടോബർ 4 ലേക്ക് ആണ് നറുക്കെടുപ്പ് തീയതി മാറ്റിയത്. ഏജന്റുമാരുടെ അപേക്ഷ പരിഗണിച്ചാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം.
ജി.എസ്.ടി.യിലെ പുതിയ പരിഷ്കരണവും സംസ്ഥാനത്തെ കനത്ത മഴയും കാരണം അവസാന നിമിഷത്തെ ടിക്കറ്റ് വിൽപ്പനയെ സാരമായി ബാധിച്ചു എന്ന ഏജന്റുമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീയതി മാറ്റം. കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കുന്നതിനായി ഏജന്റുമാർക്ക് സമയം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.