കൊച്ചി : പീഡന കേസില്‍ ഒളിവിൽ പോയ നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താൻ സാധിച്ചില്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കാനുള്ള നീക്കത്തിലാണ് അഭിഭാഷകര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് അഭിഭാഷകര്‍ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഈ മെയില്‍ കൈമാറും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതില്‍ അവസാന വിധി എടുക്കുക. സാധാരണയായി മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ പരമാവധി വേഗത്തിലാണ് സുപ്രീം കോടതി പരിഗണിക്കാറുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി കേസില്‍ ഹാജരാകുന്നത്. മുതിര്‍ന്ന അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍ അതിജീവിതയ്ക്കായി ഹാജരാകുമെന്നാണ് സൂചനകൾ.