വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചാലക്കുടിപ്പാലത്തിന് സമീപമായിരുന്നു അപകടം.ആമ്ബല്ലൂര്‍ കല്ലൂര്‍ സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന് ആല്ബിന്(28)ആണ് മരിച്ചത്.നെടുമ്ബാശേരി എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലെ ജീവനക്കാരനാണ് ആൽബിൻ.ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചാലക്കുടിപ്പാലം ഇറങ്ങുമ്ബോള്‍ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല