
മുതുകുളം: ആലപ്പുഴ ചിങ്ങോലിയിലെ ആയിക്കാട് പറവടക്കതിൽ കുടുംബക്ഷേത്രത്തിലാണ് മദ്യലഹരിയിലായിരുന്ന യുവാവ് അതിക്രമം നടത്തിയത്. പന്ത്രണ്ടുവിളക്ക് ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം.വടിയുമായി മതിൽ ചാടിക്കടന്നെത്തിയ അക്രമി ആദ്യം മൈക്ക് സെറ്റ് ഓഫാക്കുകയും ഫ്യൂസ് ഊരിമാറ്റുകയും ചെയ്തു.
തുടർന്ന് അവിടെയുണ്ടായിരുന്നവരെ ദേഹോപദ്രവം ഏൽപ്പിച്ചു. സർപ്പക്കാവിലെ മണിനാഗ വിഗ്രഹം എടുത്തുകൊണ്ട് പോയി സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ക്ഷേത്രത്തിലെ വിളക്കുകളും തട്ടിത്തെറിപ്പിച്ചു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രായമായ ദമ്പതിമാരുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെയും ദേഹോപദ്രവം ഏൽപ്പിച്ചു.ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയ ഇയാൾ കിഴക്ക് വശത്തെ ഗേറ്റ് ചവിട്ടിപ്പൊളിച്ചു.