പത്തനംതിട്ട: കോന്നിയില്‍ ബാറിന് മുന്നില്‍ യുവാവിനെ ക്രൂരമായ മർദിച്ചു. സിമന്‍റുകട്ട കൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണo. ആക്രമണത്തിനിരയായ കുളത്തുമണ്‍ സ്വദേശി സനോജിന് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. വെള്ളിയാഴ്ച വൈകിട്ട് കോന്നി സൂര്യ ബാറിന് മുന്നില്‍ വച്ചാണ് സംഭവം. ഉച്ചയ്ക്ക് സനോജും അക്രമി സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പിന്നീട് സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു.സംഭവത്തില്‍ ആറ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അജീഷ്, രതീഷ്, മധു,ബിനു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.