Banner Ads

കോട്ടപ്പാറ വ്യൂ പോയിന്റിൽ ;എത്തിയ യുവാവ് 70 അടി താഴ്ച്ചയിലേക്ക് വീണു

ഇടുക്കി:കോട്ടപ്പാറ വ്യൂ പോയിന്റിൽ എത്തിയ യുവാവ് 70 അടി താഴ്ച്ചയിലേക്ക് വീണു.ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിൽപ്പെട്ടത് യുവാവ് പരിക്കുകളോടെ അത്ഭുതമായി രക്ഷപ്പെട്ടു പുലർച്ചെയാണ് സുഹൃത്തുക്കൾക്കൊപ്പം സാംസൺ കോട്ടപ്പാറയിലെത്തിയത്.

പാറയിൽനിന്നും തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.