Banner Ads

പരീക്ഷാഫലം പുറപ്പെടുന്നതിനു ഒരാഴ്ച്ച ശേഷിക്കെ പാലക്കാട് പത്താം ക്ലാസ് വിദ്യാർഥി ; തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്:ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മളൂട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16)യെയാണ് വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. പരീക്ഷാഫലം പുറപ്പെടുന്നതിനു ഒരാഴ്ച്ച ശേഷിക്കെയാണ് മരണം.പോസ്റ്റേറ്റ്മാർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്കിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *