Banner Ads

കൂറ്റനാടിനെ വിറപ്പിച്ച് അർദ്ധരാത്രിയിൽ പെരുമ്പാമ്പ്; സ്പെയർ പാർട്‌സ് കടയ്ക്ക് മുന്നിലെ കാഴ്ച കണ്ട് നാട്ടുകാർ ഞെട്ടി.

പാലക്കാട്: കൂറ്റനാട് പട്ടാമ്പി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഓട്ടോമൊബൈൽ സ്പെയർ പാർട്‌സ് കടയ്ക്ക് മുന്നിൽ അർദ്ധരാത്രിയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.കഴിഞ്ഞ ദിവസം രാത്രി 12:15-ഓടെയാണ് മരം മില്ലിന് എതിർവശത്തുള്ള കടയുടെ മുന്നിൽ ഭീമൻ പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത്.

നാട്ടുകാർ പരസ്പരം ഫോണിൽ വിളിച്ചറിയിച്ചതോടെ, അർദ്ധരാത്രിയായിട്ടും നിരവധി പേർ പ്രദേശത്തേക്ക് ഓടിയെത്തി.ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പിടികൂടിപാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിന്റെ സഹായം തേടി. തുടർന്ന്, ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചർ സുധീഷിനെ വിളിച്ചു വരുത്തുകയായിരുന്നു.

സുധീഷ് സ്ഥലത്തെത്തി, ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പാമ്പിനെ ചാക്കിലാക്കി സുരക്ഷിതമായി നീക്കം ചെയ്തു.പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നിലവിൽ പാലക്കാട് ജില്ലയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ജനവാസ കേന്ദ്രത്തിൽ പെരുമ്പാമ്പിനെ കണ്ട സംഭവം, കൂറ്റനാട് പ്രദേശത്ത് ഒരു രാത്രി മുഴുവൻ ആശങ്കയുയർത്തി.