പന്തളം; ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്. അപകടത്തിൽ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷ് , ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്.കൂട്ടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.
പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം പന്തളം കൂരമ്ബാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എംസി റോഡിൽ കാലിത്തീറ്റയുമായി വന്നലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂർണ്ണമായും തകർന്നത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂരമ്ബാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.