കൊച്ചി: ആലുവ പെരുമ്പാവൂർ റൂട്ടിലായിരുന്നു സംഭവം. മുട്ട കയറ്റിവന്ന വണ്ടിയിൽ ബസിടിച്ചപ്പോൾ നിയന്ത്രണം വിട്ട വണ്ടി വേറെ രണ്ട് വാഹനങ്ങളിൽ തട്ടി റോഡിലെ മതിൽ തകർത്തു. അപകടത്തിൽ ആലുവയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. 20,000 ത്തോളം മുട്ടകൾ പൊട്ടി റോഡിൽ ഒഴുകി. ഇതേ തുടർന്ന് വാഹനങ്ങൾ തെന്നി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സെത്തി മുട്ട അവശിഷ്ടങ്ങൾ നീക്കി. ശേഷമാണ് ഗതാഗതം പൂർണനിലയിൽ പുനഃസ്ഥാപിക്കാൻ സാധിച്ചത്